28-April-2023 -
By. Business Desk
കൊച്ചി: സിഎസ്ബി ബാങ്കിന്റെ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 19 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 547 കോടി രൂപയിലെത്തിയതായി സിഎസ്ബി ബാങ്ക് മാനേജിങ് ഡയറക്ടര്‍ പ്രളയ് മുണ്ടല്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം 458 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15 ശതമാനം വര്‍ധനവോടെ 707 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം 16 ശതമാനം വര്‍ധനവോടെ 1334 കോടി രൂപയിലും എത്തിയിട്ടുണ്ട്.
കഴിഞ്ഞ െ്രെതമാസങ്ങളെ അപേക്ഷിച്ച് മാര്‍ച്ച് 31ന് അവസാനിച്ച നാലാം െ്രെതമാസത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.26 ശതമാനമായും അറ്റ എന്‍പിഎ 0.35 ശതമാനമായും മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം െ്രെതമാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനവോടെ 156.34 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.25 ശതമാനം ബിസിനസ് വളര്‍ച്ചയോടെയാണ് തങ്ങള്‍ 547 കോടി രൂപയുടെ അറ്റാദായം നേടിയതെന്നും പ്രളയ് മുണ്ടല്‍ പറഞ്ഞു. വായ്പകളുടെ കാര്യത്തില്‍ 31 ശതമാനവും നിക്ഷേപങ്ങളുടെ കാര്യത്തില്‍ 21 ശതമാനവും വളര്‍ച്ച കൈവരിക്കാനായി. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രധാന സൂചകങ്ങളെല്ലാം മികച്ച നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.